തിരുവനന്തപുരം: പ്രേംനസീര്‍ സുഹൃത് സമിതിയുടെ പ്രേംനസീര്‍പുരസ്‌കാരം നടി കവിയൂര്‍ പൊന്നമ്മയ്ക്ക്. 10,001 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ജൂണ്‍ 30ന് വൈകീട്ട് ആറിന് പൂജപ്പുര ചിത്തിരതിരുനാള്‍ ഓഡിറ്റോറിയത്തില്‍നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രേംനസീര്‍ സുഹൃത്ത് സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ബാദുഷ പത്രസമ്മേളനത്തില്‍ അറിയിച്ചു.












