തിരുവനന്തപുരം: പ്ലസ്‌വണ്‍ രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 27ന് രാവിലെ 10 ന് പ്രസിദ്ധീകരിക്കും. വിശദാംശങ്ങള്‍ www.hscap.kerala.gov.in ല്‍ ലഭിക്കും. രണ്ടാമത്തെ ലിസ്റ്റ് പ്രകാരമുളള പ്രവേശനം ജൂണ്‍ 27, 28 തീയതികളില്‍ നടക്കും. അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും അതത് സ്‌കൂളുകളില്‍ ഫീസടച്ച് 28ന് വൈകിട്ട് അഞ്ചിന് മുമ്പ് സ്ഥിര പ്രവേശനം നേടണം. ജൂണ്‍ 29ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഹയര്‍സെക്കന്ററി ഡയറക്ടര്‍ അറിയിച്ചു.
സി.ബി.എസ്.ഇയുടെ സ്‌കൂള്‍തല പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും നേരത്തെ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന മറ്റ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുളള സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജൂലൈ ആറ് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റൊന്നും ലഭിച്ചിട്ടില്ലാത്തവര്‍ നിലവിലുളള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കണം.
Discussion about this post