തിരുവനന്തപുരം: പുതിയ പൊലീസ് മേധാവിയായി ലോക്നാഥ് ബെഹ്റ ചുമതലയേല്‍ക്കും. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. വെളളിയാഴ്ചയാണ് നിലവിലെ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ വിരമിക്കുന്നത്. നിലവില്‍ വിജിലന്‍സ് മേധാവിയാണ് ബെഹ്റ. 1985 ബാച്ച് കേരള കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ലോക്നാഥ് ബെഹ്റ.
സുപ്രീംകോടതി വിധിയോടെ പൊലീസ് തലപ്പത്ത് സെന്‍കുമാര്‍ തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് ആ പദവി വഹിച്ചിരുന്ന ബെഹ്റ വിജിലന്‍സ് ഡയറ്കറായി നിയമിക്കപ്പെട്ടത്.
Discussion about this post