ന്യൂഡല്‍ഹി : സമുദ്രത്തില്‍ നിന്ന് കരയിലുള്ള ലക്ഷ്യത്തിലേക്ക് മിസൈല്‍ അയക്കാന്‍ ശേഷിയുള്ള രാജ്യങ്ങളുടെ ക്‌ളബ്ബിലേക്ക് ഭാരതം സ്ഥാനം നേടി. ബ്രഹ്മോസ് മിസൈലിന്റെ സമുദ്ര – ഭൂതല പതിപ്പിന്റെ പരീക്ഷണം വിജയമായതോടെയാണ് ചരിത്രനേട്ടം കൈവരിച്ചത്.
ബംഗാള്‍ ഉള്‍ക്കടലില്‍ നങ്കൂരമിട്ടിരുന്ന നാവികസേന യുദ്ധക്കപ്പലില്‍ നിന്ന് തൊടുത്ത മിസൈല്‍ കരയിലെ ലക്ഷ്യം കൃത്യമായി ഭേദിച്ചുവെന്ന് നാവിക സേന വക്താവ് ക്യാപ്ടന്‍ ഡി.കെ ശര്‍മ പറഞ്ഞു. ഇതോടെ ഭാരതം ലോക സൈനിക ശക്തികളുടെ ക്‌ളബ്ബില്‍ എത്തിയതായും അദ്ദേഹം പറഞ്ഞു.
നേരത്തെ ബ്രഹ്മോസിന്റെ കപ്പല്‍ വേധ മിസൈലും വിജയകരമായി പരീക്ഷിച്ചിരുന്നു, പരീക്ഷണങ്ങള്‍ക്ക് ശേഷം ബ്രഹ്മോസിന്റെ ഈ പതിപ്പ് ഇപ്പോള്‍ നാവിക സേനയുടെ ഭാഗമാണ് . സുഖോയ് – പോര്‍വിമാനങ്ങള്‍ക്കൊപ്പം ഘടിപ്പിക്കാവുന്ന ബ്രഹ്മോസ് മിസൈലുകള്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ് . സമീപഭാവിയില്‍ തന്നെ ഇത് വ്യോമസേന കരസ്ഥമാക്കും.
Discussion about this post