ന്യൂഡല്‍ഹി : ക്യാന്‍സറിനും എച്ച്ഐവിക്കും എതിരെയുളള മരുന്നുകളുടെ വിലകുറയും. ചരക്കു സേവന നികുതി പ്രാബല്യത്തില്‍ വരുന്നതിനെ തുടര്‍ന്നാണ് മരുന്നുകളുടെ വിലകുറയുന്നതെന്ന് ദേശീയ ഔഷധവില നിയന്ത്രണ സമിതി അറിയിച്ചു.
മരുന്നുകള്‍ക്ക് 2 മുതല്‍ 3 ശതമാനം വരെ വിലകുറയും. ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകളായ ബോര്ട്ടെസിമിബിന്റെ വില 11636.60 ല്‍ നിന്നും 11160.08 കുറയും. അതുപോലെ ഡോസെറ്റാക്കലിന്റെ വില 10767.88 ല്‍ നിന്ന് 10326.94 ആയി കുറയും. മറ്റൊരു മരുന്നായ ജെംസിറ്റാബെന്നിന്റെ വില 5.19.49 ല്‍ നിന്നും 4813.94 ആയി കുറയും.
അതുപോലെ സ്താനാര്ബുദത്തിനുള്ള TRANSTU SUMABI, എച്ച്ഐവി രോഗികള്‍ക്കുള്ള TENOFOVIR,LEMIVUDEN,DARUNVIR, എന്നിവകുടാതെ പാരസെറ്റമോള്‍ 500 മിഗ്രാം ടാബ്ലെറ്റുകളും വിലകുറയുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെടും.
Discussion about this post