ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 200 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കുന്നു. ഇതിനായുള്ള പ്രിന്റിംഗ് ഓര്‍ഡര്‍ തയാറായെന്ന് ആര്‍ബിഐ അധികൃതര്‍ അറിയിച്ചു. കൂടുതല്‍ 50 രൂപ നോട്ടുകളും പുറത്തിറക്കാന്‍ ആര്‍ബിഐ നീക്കമുണ്ട്.
1000 രൂപ, 500 രൂപ നോട്ടുകള്‍ നിരോധിച്ചപ്പോള്‍ ഉണ്ടായ ചില്ലറ ക്ഷാമം നേരിടുന്നതിന് വേണ്ടിയാണ് ആര്‍ബിഐ യുടെ പുതിയ നടപടി. 50, 100 രൂപ നോട്ടുകള്‍ക്ക് തുടര്‍ച്ചയായി 200 കൂടി വരുമ്പോള്‍ അത് സാധാരണക്കാര്‍ക്ക് വലിയ അളവില്‍ ഗുണം ചെയ്യും എന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ.
Discussion about this post