പത്തനംതിട്ട: പമ്പാ നദിയുടെ സംരക്ഷണം ഉറപ്പാക്കാന്‍ പമ്പാ ആക്ഷന്‍ പ്ലാന്‍ രണ്ടാംഘട്ടം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. വരട്ടാര്‍ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പുഴയോര നാട്ടുകൂട്ടങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. പമ്പാ നദിയുണ്ടെങ്കിലേ വരട്ടാര്‍ ഉണ്ടാകുകയുള്ളു. വരട്ടാറിലെ മണല്‍ വാരല്‍ സംബന്ധിച്ച് ലഭിച്ച പരാതിയില്‍ താന്‍ കൂടി അംഗമായ നിയമസഭാ സമിതിയാണ് പഠന ശേഷം നദീ പുനരുജ്ജീവനം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു
Discussion about this post