തിരുവനന്തപുരം: കര്‍ക്കിടക വാവുബലിക്ക് വിവിധ ബലിതര്‍പ്പണകേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.
ബലി തര്‍പ്പണ കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ ലൈഫ് ഗാര്‍ഡുകളെയും പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും നിയോഗിക്കും. ബലിതര്‍പ്പണം നടത്തുന്ന ശംഖുമുഖം, വര്‍ക്കല, ആലുവ, തിരുമുല്ലവാരം എന്നിവിടങ്ങളില്‍ സുരക്ഷയ്ക്കായി നാവികസേനയുടെ സഹായം തേടിയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് നടത്തുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.
യോഗത്തില്‍ ഒ.രാജഗോപാല്‍ എംഎല്‍എ, മേയര്‍ വി.കെ പ്രശാന്ത്, തിരുവിതാകൂര്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ദേവസ്വം ബോര്‍ഡംഗം കെ.രാഘവന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Discussion about this post