കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മൂന്നു ദിവസമാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും രണ്ട് ദിവസത്തിനു ശേഷം കോടതിയില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. അതിനിടെ ദിലീപിന്റെ ജാമ്യാപേക്ഷയുടെ വിധി പോലീസ് കസ്റ്റഡികാലാവധിക്കുശേഷം കോടതി പരിഗണിക്കും.












