കോട്ടയം: നഴ്‌സുമാരുടെ സമരത്തിനെതിരേ എസ്മ പ്രയോഗിക്കാന്‍ ഹൈക്കോടി അനുമതി നല്‍കിയെങ്കിലും തിങ്കളാഴ്ച മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് യുണൈറ്റഡ് നഴ്‌സിംഗ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ വ്യക്തമാക്കി. കോടതി വിധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച യോഗം വിളിക്കുമെന്നും കോടതിയില്‍ തങ്ങളുടെ ഭാഗം കേട്ടില്ലെന്നും ജാസ്മിന്‍ ഷാ പറഞ്ഞു.
ഇന്നത്തെ ഉത്തരവ് സിംഗിള്‍ ബെഞ്ചിന്റേതാകും. വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും സമരം ശക്തമായി തുടരുമെന്നും ജാസ്മിന്‍ ഷാ വ്യക്തമാക്കി.












