തിരുവനന്തപുരം: മതസ്പര്‍ദ്ധയുളവാക്കുന്ന തരത്തില്‍ അഭിമുഖം നല്‍കിയെന്ന കേസില്‍ പോലീസ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാറിന്റെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് എസ്പി പി. മുഹമ്മദ് ഷബീറാണ് മൊഴി രേഖപ്പെടുത്തിയത്.
അതേസമയം മതവിദ്വേഷം വളര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തിയിട്ടില്ലെന്നു സെന്‍കുമാര്‍ അറിയിച്ചു. വസ്തുതകളുടെ അടിസ്ഥാനത്തില്‍ ലേഖകന്റെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുക മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ സെന്‍കുമാറിന് ഉപാധികളോടെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നു.
Discussion about this post