തിരുവനന്തപുരം: പിഡിപി ബുധനാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന സംസ്ഥാന ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് ആള്‍ കേരളാ ബസ് ഓപ്പറേറ്റേഴ്‌സ് വ്യക്തമാക്കി. നേരത്തെ, ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കിയിരുന്നു.
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് യാത്ര ചെയ്യണമെന്ന് ആവശ്യപ്പെട്ട് അബ്ദുല്‍ നാസര്‍ മദനി സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക എന്‍.ഐ.എ കോടതി തള്ളിയതില്‍ പ്രതിഷേധിച്ചായിരുന്നു ബുധനാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ പി.ഡി.പി ആഹ്വാനം ചെയ്തത്.
ബുധനാഴ്ച രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍.
Discussion about this post