നെയ്യാറ്റിന്‍കര: സ്ത്രീപീഡന കേസില്‍ ആരോപണവിധേയനായ എം. വിന്‍സെന്റ് എംഎല്‍എയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്കാണ് എംഎല്‍എയെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. എംഎല്‍എയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷയിലാണ് നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
അതേസമയം വിന്‍സെന്റ് എംഎല്‍എയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി ബുധനാഴ്ചത്തേക്കു മാറ്റി. കഴിഞ്ഞ ദിവസം അറസ്റ്റിലായ വിന്‍സെന്റ് നെയ്യാറ്റിന്‍കര സ്പെഷല്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്. അഞ്ചു ദിവസത്തേക്ക് വിന്‍സെന്റിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നായിരുന്നു പോലീസിന്റെ ഹര്‍ജി.
Discussion about this post