തിരുവനന്തപുരം : പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ കെ.ഇ. മാമ്മന്‍ അന്തരിച്ചു. 97 വയസ്സായിരുന്നു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.
കേരളത്തിലെ മദ്യവിരുദ്ധ മുന്നേറ്റങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന മാമ്മന്‍, ക്വിറ്റ് ഇന്ത്യ സമരത്തിലും സര്‍ സിപിക്കെതിരായ പോരാട്ടത്തിലും പങ്കെടുത്തിട്ടുണ്ട്. കെ.ടി.ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും മകനായി 1921 ജൂലായ് 31നാണ് കെ.ഇ.മാമ്മന്‍ ജനിച്ചത്. അവിവാഹിതനായ കെ.ഇ.മാമ്മന്‍ ഒറ്റയാള്‍ സമരങ്ങളിലൂടെ തലസ്ഥാനത്തിന് സുപരിചിതനാണ്.
സെക്രട്ടേറിയറ്റിന് മുന്നിലുള്ള ഏത് സമരത്തിനും പിന്തുണയുമായി കെ.ഇ.മാമ്മന്‍ എത്തുമായിരുന്നു.
Discussion about this post