കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയായ മണികണ്ഠന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുറ്റപത്രം നല്കിയതിനാല് തടവില്‍ കഴിയേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് കോടതി ജാമ്യം നിഷേധിച്ചത്.
കേസിലെ പ്രതികളെല്ലാം തടവിലാണെന്നും ഗൂഢാലോചനക്കേസില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ മണികണ്ഠനു ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് വാദിച്ചിരുന്നു. പ്രതിക്കു ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post