Saturday, May 16, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

2019 മാര്‍ച്ചോടെ പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ വരെ ഹൈടെക്കാവും: വിദ്യാഭ്യാസമന്ത്രി

by Punnyabhumi Desk
Aug 16, 2017, 05:30 pm IST
in കേരളം

തിരുവനന്തപുരം: 2019 മാര്‍ച്ചോടെ ഹയര്‍ സെക്കന്‍ഡറി മുതല്‍ പ്രൈമറി വരെയുള്ള എല്ലാ ക്ലാസുകളും ഹൈടെക് ആക്കി മാറ്റുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഇതോടെ ഇന്ത്യയിലെ ആദ്യ ഹൈടെക് സ്‌കൂള്‍ സംസ്ഥാനമാകും കേരളമെന്നും അദ്ദേഹം പറഞ്ഞു. പ്രൈമറിഅപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നതിന്റെ പൈലറ്റ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഈവര്‍ഷം ഹൈസ്‌കൂളുകള്‍ ഹൈടെക് ആകും. അടുത്തഘട്ടമാണ് യു.പി, എല്‍.പി സ്‌കൂളുകള്‍ ഈ നിരയിലെത്തുന്നത്. ഇപ്പോള്‍ ഹൈടെക് ആകുന്ന 188 സ്‌കൂളുകള്‍ക്കുപുറമേ, എത്ര സ്‌കൂളുകളില്‍ കൂടി ലാബുകള്‍ വേണമെന്നതില്‍ സര്‍വേ ആരംഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് പദ്ധതി തയാറാക്കി കിഫ്ബിക്ക് സമര്‍പ്പിച്ച് ആവശ്യമായ തുക നേടും. പഠനനിലവാരമുയരുന്നതിനൊപ്പം പഠനരീതികളും മാറും. ലോകം മുഴുവന്‍ ക്ലാസ്മുറിയിലേക്ക് വരുന്ന അവസ്ഥയുണ്ടായി അറിവ് വര്‍ധിപ്പിക്കാനുള്ള സാധ്യത നിരവധി മടങ്ങ് വര്‍ധിക്കും. ഇതോടൊപ്പം അധ്യാപകര്‍ക്ക് ഹൈടെക് അധ്യയനരീതിയെക്കുറിച്ച് പരിശീലനം നല്‍കും. അധ്യാപകരെയും വിദ്യാര്‍ഥികളെയും സജ്ജരാക്കുന്നതിനൊപ്പം മാതാപിതാക്കളും ഇക്കാര്യത്തില്‍ അറിവ് നേടണമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. വിതുര ഗവ. യു.പി സ്‌കൂള്‍, നേമം ഗവ. യു.പി സ്‌കൂളുകള്‍, തിരുവനന്തപുരം ഡയറ്റ് എന്നിവിടങ്ങളിലെ അധ്യാപകര്‍ക്ക് ഹൈടെക് പഠന ഉപകരണങ്ങളായ ലാപ്‌ടോപ്, പ്രൊജക്ടര്‍ തുടങ്ങിയവ കൈമാറിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്റെ (കൈറ്റ് ഐ.ടി@സ്‌കൂള്‍) സോഷ്യല്‍ മീഡിയ പേജുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. facebook.com/keralaite.in, twitter.com/kite_gok എന്നിവയാണ് ‘കൈറ്റി’ന്റെ സോഷ്യല്‍ മീഡിയ പേജുകള്‍. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് അധ്യക്ഷയായിരുന്നു.

എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് ആശംസകള്‍ നേര്‍ന്നു. ‘കൈറ്റ്’ വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് സ്വാഗതവും പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ജിമ്മി കെ ജോസ് നന്ദിയും പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഹൈടെക് ക്ലാസ്‌റൂം പദ്ധതി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് പ്രൈമറിഅപ്പര്‍ പ്രൈമറി സ്‌കൂളുകളും ഹൈടെക്കാവുന്നത്. 188 സ്‌കൂളുകളിലും 14 ഡയറ്റുകളിലും ആരംഭിക്കുന്ന പൈലറ്റ് വിന്യാസത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.

ShareTweetSend

Related News

കേരളം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

Discussion about this post

പുതിയ വാർത്തകൾ

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies