Tuesday, October 20, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

നവരാത്രി ഉത്‌സവം: എഴുന്നള്ളിപ്പിനൊപ്പമുള്ള വാഹനങ്ങളില്‍ പരസ്യബോര്‍ഡുകള്‍ അനുവദിക്കില്ല

by Punnyabhumi Desk
Aug 17, 2017, 05:32 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നവരാത്രി ഉത്‌സവത്തിന്റെ വിഗ്രഹം എഴുന്നള്ളിക്കുന്നതിനൊപ്പമുള്ള വാഹനങ്ങളില്‍ പരസ്യബോര്‍ഡുകള്‍ അനുവദിക്കില്ലെന്ന് തീരുമാനിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ആലോചനാ യോഗത്തിലാണ് തീരുമാനം.

വാഹനങ്ങളില്‍ സ്പീക്കറുകള്‍ ഉപയോഗിക്കാന്‍ പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. എം. എല്‍. എ, നഗരസഭാധ്യക്ഷ, റവന്യു ഉദ്യോഗസ്ഥര്‍, പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കരയില്‍ വിഗ്രഹത്തിന് സ്വീകരണം നല്‍കും. ചെന്തിട്ട, പത്മനാഭസ്വാമി ക്ഷേത്ര പരിസരമുള്‍പ്പെടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവ് ഉത്‌സവ മേഖലയായി പ്രഖ്യാപിക്കും. ഉത്‌സവ പരിപാടികളുടെ രൂപരേഖ ദേവസ്വം ബോര്‍ഡ് പുസ്തകരൂപത്തിലാക്കി പോലീസിന് നല്‍കും. ജില്ലാ കളക്ടര്‍, പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് ഏകോപന ചുമതല.

പത്മനാഭപുരം കൊട്ടാരത്തില്‍ ഉടവാള്‍ കൈമാറ്റ ചടങ്ങില്‍ പങ്കെടുക്കുന്ന 30 പേര്‍ക്ക് പാസ് നല്‍കുന്നതിന് ദേവസ്വം സെക്രട്ടറിയെ ചുമതലപ്പെടുത്തി. തമിഴ്‌നാടിനെ പ്രതിനിധീകരിച്ചെത്തുന്ന എട്ടു പേര്‍ക്ക് പാസ് നല്‍കും. കന്യാകുമാരി ജില്ലാ കളക്ടറെ പുരാവസ്തു വകുപ്പ് ഉത്‌സവത്തിന് പ്രത്യേകം ക്ഷണിക്കും. നവരാത്രി വിഗ്രത്തിനൊപ്പമെത്തുന്ന തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്ക് താമസവും ഭക്ഷണവും ഒരുക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. ആവടി അമ്മന്‍കോവില്‍ – കരമന റോഡിന്റെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. വിഗ്രഹത്തെ അനുഗമിക്കുന്ന തമിഴ്‌നാട് പോലീസ് സേനയ്ക്ക് നെയ്യാറ്റിന്‍കരയില്‍ താമസ സൗകര്യം ഒരുക്കും. ആര്യശാല ക്ഷേത്രത്തില്‍ രണ്ട് കുടിവെള്ള ടാങ്കുകള്‍ താത്കാലികമായി സ്ഥാപിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തി. ഇവിടത്തെ ഓടയിലെ മാലിന്യം ഉത്‌സവത്തിന് മുമ്പ് നീക്കം ചെയ്യും. എഴുന്നള്ളത്തിനെ അനുഗമിക്കുന്ന ആനകള്‍ക്ക് ആവശ്യത്തിന് വെള്ളം നല്‍കുന്നതിന് നടപടി സ്വീകരിക്കും. വിഗ്രഹം എഴുന്നള്ളിക്കുന്ന വീഥികളും ക്ഷേത്ര പരിസരവും വൃത്തിയാക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാനും തീരുമാനിച്ചു.

ദേവസ്വം സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍, കമ്മീഷണര്‍ രാമരാജപ്രേമപ്രസാദ്, ഐ. ജി മനോജ് എബ്രഹാം, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ്, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍, ദേവസ്വം ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies