ലേ: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജമ്മുകാശ്മീരിലെ ലേ സന്ദര്‍ശിച്ചു. ലഡാക് റെജിമെന്‍റിന് പ്രസിഡന്‍റ്സ് കളര്‍ നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് രാഷ്ട്രപതി ലേയില്‍ എത്തിയത്.
രാഷ്ട്രപതിയായതിനുശേഷം ആദ്യമായാണ് അദ്ദേഹം ഡല്‍ഹിക്കു പുറത്ത് ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്. ലേ വിമാനത്താവളത്തില്‍ ഗവര്‍ണര്‍ എന്‍. എന്‍. വൊഹ്റ, മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, കരസേനാമേധാവി ബിപിന്‍ റാവത്ത് തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.












