ഓബ്ര: ഉത്തര്‍പ്രദേശിലെ ഓബ്ര ശ്രീരാമദാസ ആശ്രമത്തിലെ മാതാജി ദേവപ്രിയാനന്ദ സരസ്വതി സമാധിയായി. 91 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്ന മാതാജി ഇന്നു രാവിലെ 8.30നാണ് ഭൗതികശരീരം വെടിഞ്ഞത്.
ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ പാതപിന്‍തുടര്‍ന്ന മാതാജി ശ്രീരാമദാസ മിഷന്‍ പ്രസ്ഥാനങ്ങളിലെ മുതിര്‍ന്ന സന്യാസിനിയായിരുന്നു. കര്‍മ്മനിരതമായ സന്യാസജീവിതത്തില്‍ ധാര്‍മികതയ്ക്ക് മുന്‍തൂക്കം നല്‍കിയ മാതാജി മൂന്നു ദശാബ്ദക്കാലമായി ആശ്രമത്തില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പൂര്‍വാശ്രമത്തില്‍ പ്രധാനാദ്ധ്യാപികയായിരുന്ന അവര്‍ ഓബ്രയിലുള്ള സ്വാമി സത്യാനന്ദ സരസ്വതി വിദ്യാലയം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. അന്തിമോപചാര ചടങ്ങുകള്‍ കാശി ഗംഗാതീരത്ത് വൈകുന്നേരം 3ന് നടക്കുമെന്ന് ബ്രഹ്മചാരി സുരേഷ്‌കുമാര്‍ അറിയിച്ചു.
ഭക്തജനങ്ങള്‍ക്ക് കാരുണ്യഹസ്തവുമായി മുന്‍നിരയില്‍ ഉണ്ടായിരുന്ന ഉത്തമ സന്യാസിനിയെയാണ് സമൂഹത്തിനു നഷ്ടമായെന്ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുസ്മരിച്ചു.












