Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഏനാത്ത് പാലം തുറന്നു; വികസന കാര്യങ്ങളില്‍ രാഷ്ട്രീയമില്ലെന്ന് മന്ത്രി ജി.സുധാകരന്‍

by Punnyabhumi Desk
Sep 1, 2017, 02:11 pm IST
in കേരളം

പത്തനംതിട്ട: പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയ ഏനാത്ത് പാലം മന്ത്രി ജി.സുധാകരന്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള വികസന കാര്യങ്ങളില്‍ രാഷ്ട്രീയമില്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

എന്‍ജിനിയര്‍മാരും കരാറുകാരും തദ്ദേശഭരണ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയം മറന്ന് ഏനാത്ത് പാലത്തിന്റെ തകരാറുകള്‍ പരിഹരിക്കാന്‍ ഒത്തൊരുമിച്ചതാണ് നിര്‍ദിഷ്ട സമയത്തിനുള്ളില്‍ നവീകരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. പ്രതീക്ഷിച്ചതിനെക്കാള്‍ 25 ദിവസം മുന്‍പു തന്നെ പണി പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. ഇതു കേരളത്തിന് മാതൃകയാണ്. പാലത്തിനു കേടുപാടുകള്‍ സംഭവിച്ചപ്പോള്‍ ചുവപ്പുനാടയെ മറികടന്ന് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചു. ഐ.ഐ.ടി വിദഗ്ധര്‍ പോലും വളരെ പെട്ടെന്ന് പാലത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങി. തുടര്‍ച്ചയായ പരിശോധനയും ഉദ്യോഗസ്ഥരുടെ ഊര്‍ജസ്വലമായ ഇടപെടലും പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് ആക്കം കൂട്ടി.

സംസ്ഥാനത്തെ പാലങ്ങള്‍ നിശ്ചിത ഇടവേളകളില്‍ പരിശോധിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിനും ഏനാത്ത് പാലത്തിന്റെ അപകടം ഒരു കാരണമായിട്ടുണ്ട്. ഇതേ തുടര്‍ന്ന് 2700 പാലങ്ങള്‍ പൊതുമരാമത്ത് വിഭാഗം പരിശോധിക്കുകയും ഗുരുതരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയ 375 പാലങ്ങള്‍ മാറ്റി നിര്‍മിക്കാന്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇത് നല്ല തുടക്കമാണെന്നും മന്ത്രി പറഞ്ഞു.

ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒക്ടോബര്‍ 31നകം പൂര്‍ത്തിയാക്കും. ഇതിനായി 104 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. കോടതി നിര്‍ദേശിച്ച 17 റോഡുകള്‍ കൂടാതെ 643 അനുബന്ധ റോഡുകളും നിര്‍ദിഷ്ട സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

അയിഷാപോറ്റി എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.സോമപ്രസാദ് എം.പി, എം.എല്‍.എമാരായ ചിറ്റയം ഗോപകുമാര്‍, കെ.ബി ഗണേഷ്‌കുമാര്‍, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ദീപ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗദാ രാജന്‍, ജനപ്രതിനിധികളായ വിജു രാധാകൃഷ്ണന്‍, ജി.സരസ്വതി, ആര്‍.രശ്മി, ബി.സതികുമാരി, ആര്‍.രാജേഷ്, സരസ്വതി ഗോപി, രഞ്ജിത് കുമാര്‍, കെ.ചന്ദ്രമതി, എന്‍.സുജാത തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.എസ്.ടി.പി ചീഫ് എന്‍ജിനിയര്‍ ഡാര്‍ലിന്‍ സി.ഡിക്രൂസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാലം നവീകരണത്തിന് ആവശ്യമായ സാങ്കേതിക സഹായം നല്‍കിയ ചെന്നൈ ഐ.ഐ.ടി റിട്ട. പ്രൊഫ. പി.കെ അരവിന്ദന്‍, കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടര്‍ അജിത് പാട്ടീല്‍, ചീഫ് എന്‍ജിനീയര്‍ എം.എന്‍ ജീവരാജ്, സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ എസ്.ദീപു, ഇ.കെ.കെ കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രതിനിധികള്‍ എന്നിവരെ ചടങ്ങില്‍ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു.

കല്ലട ആറിനു കുറുകെ കൊല്ലം, പത്തനംതിട്ട ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലം ഈ വര്‍ഷം ജനുവരി 10നാണ് തൂണുകള്‍ തകര്‍ന്ന് അപകടാവസ്ഥയിലായത്. പിറ്റേന്നുതന്നെ വിശദമായ പരിശോധന നടത്തുകയും പാലത്തിന്റെ വെല്‍ ഫൗണ്ടേഷന് ചരിവുള്ളതായി കാണുകയും ചെയ്തു. തുടര്‍ന്ന് 12ന് മുങ്ങല്‍ വിദഗ്ധരെ കൊണ്ട് വെള്ളത്തിനടിയിലെ ദൃശ്യങ്ങള്‍ പകത്തുകയും കൂടുതല്‍ പരിശോധന നടത്തുകയും ചെയ്തു. 19-ാം തീയതി പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും സാന്നിധ്യത്തില്‍ 4.75 കോടി രൂപയുടെ പദ്ധതി തയാറാക്കുകയും 25ന് മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് കഴക്കൂട്ടം-അടൂര്‍ സേഫ് കോറിഡോര്‍ പദ്ധതി പ്രകാരമുള്ള മിച്ചമുള്ള തുകയും ഏനാത്ത് പാലം നവീകരണത്തിനായി ഉപയോഗപ്പെടുത്തി.  5.08 കോടി രൂപയാണ് പാലത്തിന്റെ നവീകരണത്തിനായി ചെലവഴിച്ചത്.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies