ന്യൂഡല്‍ഹി: വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 11ന് നടക്കും. പതിനഞ്ചിനാണ് വോട്ടെണ്ണെല്‍. തിരഞ്ഞെടുപ്പ് വിജ്ഞാപനം വെള്ളിയാഴ്ച പുറപ്പെടുവിക്കും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 22 ആണ് . സൂക്ഷ്മപരിശോധന 25ന് നടക്കും. ലോക് സഭാംഗമായതിനെത്തുടര്‍ന്ന് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ.സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്നാണ് വേങ്ങരയില്‍ ഒഴിവുവന്നത്.
ഇതോടൊപ്പം പഞ്ചാബിലെ ഗുരുദാസ്പുര്‍ ലോക്സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കും. ബി.ജെ.പി. അംഗം വിനോദ് ഖന്ന അന്തരിച്ചതിനെത്തുടര്‍ന്നാണ് അവിടെ ഒഴിവുവന്നത്.
Discussion about this post