കൊച്ചി: ശബരിമലയില്‍ ഭക്തരുടെ തിരക്ക് ഒഴിവാക്കാന്‍ പതിനെട്ടാംപടിക്കും ശ്രീകോവിലിന്റെ വാതിലിനും വീതി കൂട്ടുന്നതു സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് പരിഗണിക്കണമെന്നു ഹൈക്കോടതി. ജസ്റ്റീസുമാരായ സി. എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റീസ് പി. എസ്. ഗോപിനാഥന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്.
കേരളത്തിലെ പ്രധാന ക്ഷേത്രമായ ശബരിമലയില്‍ നിരവധി ഭക്തജനങ്ങളാണ് എത്തിച്ചേരുന്നതെന്നും ശ്രീകോവിലിന്റെ വാതിലിനും പതിനെട്ടാംപടിക്കും വീതി കൂട്ടാതെ തിരക്കുമൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്നും ഉത്തരവില്‍ പറയുന്നു. പുതിയ ദേവസ്വം ബോര്‍ഡ് സ്ഥാനമേല്‍ക്കുമ്പോള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കു കൂടുതല്‍ പരിഗണന നല്‍കണം. ഭക്തജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ കോണ്‍വയര്‍ ബെല്‍റ്റ് സ്ഥാപിക്കണം.
ഈവര്‍ഷത്തെ മണ്ഡലകാലയളവില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ അടുത്ത സീസണിനു മുമ്പായി ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കണം. ഹൈക്കോടതിയുടെ ശിപാര്‍ശകള്‍ ദേവസ്വം ബോര്‍ഡിനെ അറിയിക്കണമെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ശബരിമലയിലെ പോലീസുകാരുടെ എണ്ണം കുറയ്‌ക്കാനാവുമെന്നും ചെലവ് ചുരുക്കാനാവുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ സംബന്ധിച്ച നടപടിക്രമങ്ങളുടെ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണം. പതിനെട്ടാംപടിക്കു വീതി കുറവായതിനാലാണു കൂടുതല്‍പേര്‍ക്ക് ഒരേ സമയം കയറാനാവാതെ വരുന്നത്. പുതുതായി പണിയുന്ന പല അമ്പലങ്ങള്‍ക്കും വീതി കൂടിയ പടികളും ശ്രീകോവിലും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ ശബരിമലയിലും നവീകരണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാവുന്നതാണെന്നും ദൂരസ്ഥലങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഇത് പ്രയോജനകരമായിരിക്കുമെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.
ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ എം. രാജേന്ദ്രന്‍ നായര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെയും, ആലുവ സ്വദേശി സി.ജി. പ്രസന്നകുമാര്‍ നല്‍കിയ കത്തിന്റെയും അടിസ്ഥാനത്തിലാണു ഹൈക്കോടതിയുടെ തീരുമാനം. ശബരിമലയുടെ മാസ്റ്റര്‍പ്ലാന്‍ തയാറാക്കുമ്പോള്‍ ഭക്തജനങ്ങളുടെ പങ്കാളിത്തം ഉണ്ടാവണമെന്നു റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ഇരുമുടിക്കെട്ടുമായി എത്തുന്ന ഭക്തജനങ്ങള്‍ പെട്ടെന്നുതന്നെ തള്ളിമാറ്റപ്പെടുന്നതായും പലര്‍ക്കും ദര്‍ശനം കിട്ടാതെ വരുന്നതായും കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ശബരിമല സീസ ണിലെ പത്രങ്ങളില്‍ നിന്ന് ഇതു സംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭ്യമാണെന്നും ദേവസ്വംബോര്‍ഡ് ഇതും പരിഗണിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു
Discussion about this post