കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ 12 വരെ നീട്ടി. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയുടേതാണ് നടപടി. വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴിയാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണിനുവേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ 84 ദിവസമായി ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ അടുത്തയാഴ്ച വിധി പറയും. അതേസമയം ദിലീപിനെതിരെയുള്ള കുറ്റപത്രം ഒക്ടോബര്‍ 7 നകം സമര്‍പ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. കേസിലെ പ്രധാനപ്രതിയായ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം 10 വരെയാണ് നീട്ടിയിരിക്കുന്നത്.
Discussion about this post