കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് എത്തില്ല. മുഖ്യമന്ത്രിയുടെ മണ്ഡലമായ പിണറായിലൂടെയാണ് ഇന്ന് ജനരക്ഷാ യാത്ര കടന്നുപോകുന്നത്. യാത്രയുടെ സമാപന ചടങ്ങിലും അമിത് ഷാ പങ്കെടുക്കില്ല. ഇന്ന് മമ്പറത്തു നിന്നാരംഭിക്കുന്ന ജനരക്ഷായാത്ര തലശേരിയിലാണു സമാപിക്കുന്നത്. അമിത് ഷാ ഇന്ന് പദയാത്രിയില്‍ പങ്കെടുക്കുമെന്ന് ബിജെപി കേന്ദ്രങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കനത്ത സുരക്ഷയിലാണ് ഒരുക്കിയിരിക്കുന്നത്.
അമിത് ഷായോട് ഡല്‍ഹിയില്‍ തുടരണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പദയാത്രയില്‍ പങ്കെടുക്കാത്തത് എന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.












