പാലക്കാട്: ഡി.ടി.പി.സി, കല്‍പ്പാത്തി സംഗീതോത്സവത്തോടനുബന്ധിച്ച് നടത്തുന്ന വീണാകലാനിധി വീണ വിദ്വാന്‍ ദേശമംഗലം സുബ്രമണ്യ അയ്യരുടെ ഓര്‍മ്മയ്ക്കായി കുട്ടികള്‍ക്ക് ശാസ്ത്രീയ സംഗീത മത്സരം നടത്തും. സീനിയര്‍ജൂനിയര്‍ വിഭാഗങ്ങളിലായി വോക്കല്‍, മൃദംഗം, വയലിന്‍ ,വീണാ മത്സരങ്ങള്‍ നവംബര്‍ നാല് , അഞ്ച് തീയതികളില്‍ പാലക്കാട് ഫൈന്‍ ആര്‍ട്ടസ് സൊസൈറ്റി ഹാളില്‍ നടത്തും. എട്ട് മുതല്‍ 13 വയസ്സ് വരെയുള്ളവര്‍ ജൂനിയര്‍ വിഭാഗത്തിലും 1418 വയസ്സ് വരെയുള്ളവര്‍ സീനിയര്‍ വിഭാഗത്തിലുമാണ് മത്സരിക്കുക. രാവിലെ എട്ട് മുതല്‍ വൈകീട്ട് നാല് വരെ നടത്തുന്ന മത്സരത്തില്‍ വിജയികളാവുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കും.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 28നകം വയസ്സ് തെളിയിക്കുന്ന രേഖകള്‍ സഹിതമുള്ള അപേക്ഷ കണ്‍വീനര്‍, പ്രോഗ്രാം കമ്മിറ്റി, 2/82, അനുപമ, ന്യൂ കല്പാത്തി, പാലക്കാട്3 വിലാസത്തില്‍ നല്‍കണം. ഫോണ്‍ : 9746643886, ഇമെയില്‍ : [email protected]
Discussion about this post