പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ ഭരണകൂടം സ്ഥാപിക്കുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദുരന്തനിവാരണ കണ്‍ട്രോള്‍ റൂം, എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ മുതലായവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദിവസവേതന അടിസ്ഥാനത്തില്‍ മുഴുവന്‍ സമയം ജോലി ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ നവംബര്‍ 2ന് രാവിലെ 11ന് ജില്ലാ കളക്ടറുടെ ചേംബറില്‍ നടക്കുന്ന വാക്ക്ഇന്‍ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. 20നും 40നും മദ്ധ്യേ പ്രായമുള്ള ബിരുദധാരികളായ പുരുഷന്മാര്‍ക്ക് പങ്കെടുക്കാം.
ദുരന്ത നിവാരണ കോഴ്‌സുകള്‍ പഠിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നിവയ്ക്ക് പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലുള്ള പ്രാവീണ്യം അഭിലഷണീയമാണ്. കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ഇമെയില്‍, ഹാം റേഡിയോ, ജിഐഎസ്, ജിപിഎസ് മുതലായ സാങ്കേതിക ഉപകരണങ്ങളിലെ പരിജ്ഞാനവും അധിക യോഗ്യതയായി കണക്കാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04682322515.
Discussion about this post