ശബരിമല: എ. വി ഉണ്ണികൃഷ്ണന് നമ്പൂതിരി ശബരിമല പുതിയ മേല്‍ശാന്തി. അനീഷ് നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. അഭിമുഖത്തിന് ശേഷം ശബരിമല മേല്‍ശാന്തി സ്ഥാനത്തേക്ക് 14 പേരെയും മാളികപ്പുറം മേല്‍ശാന്തി സ്ഥാനത്തേക്ക് 12 പേരെയുമാണ് പരിഗണിച്ചത്. വൃശ്ചികം ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി.
ഉഷപൂജക്ക് ശേഷം സന്നിധാനത്ത് നടന്ന നറുക്കെടുപ്പില്‍ പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരിയായ സൂര്യ അനൂപ് വര്‍മ്മയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുത്തത്. ഹൃദ്യവര്മ്മയാണ് മാളികപ്പുറം മേല്‍ശാന്തിയുടെ നറുക്കെടുത്തത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.
Discussion about this post