ന്യൂദല്‍ഹി: മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിനെതിരെ തുടരന്വേഷണം നടത്താനുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ മുരിങ്ങൂര്‍ ധ്യാനകേന്ദ്രം സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ നടപടി. ധ്യാനകേന്ദ്രത്തില്‍ പീഡനവും ചൂഷണവും നടക്കുന്നുണ്ടെന്നും ഇതേക്കുറിച്ച് തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ വേണുഗോപാല്‍ നായരാണ് കോടതിയെ സമീപിച്ചത്. നേരത്തെ കേസില്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് സംസ്ഥാന സര്‍ക്കാറിനെ കോടതി വിമര്‍ശിച്ചിരുന്നു.
Discussion about this post