തിരുവനന്തപുരം: ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററിന്റെയും കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ തെരെഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബഹിരാകാശ പദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.
കോട്ടണ്‍ഹില്‍ ജി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ്, തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ എച്ച്.എസ്.എസ്, പട്ടം ഗവണ്‍മെന്റ് എസ്.എം.വി എച്ച്.എസ്.എസ് പട്ടം ഗവണ്‍മെന്റ് എച്ച്.എസ്.എസ് കുമാരപുരം ഗവണ്‍മെന്റ് എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ നടന്ന ബഹിരാകാശ വാരാഘോഷ പരിപാടികളില്‍ കെ.എസ്.ആര്‍.ഇ.സി ഡയറക്ടര്‍ ഡോ.കെ.പി രഘുനാഥ മേനോന്‍, ശാസ്ത്രജ്ഞരായ ഡോ. സുരേഷ് ഫ്രാന്‍സിസ്, പി. സുരേഷ്, ഡോ. എന്‍.സി. അനില്‍ കുമാര്‍, ഡോ. സൂരജ് ആര്‍., ഡബ്ല്യൂ.ഡബ്ല്യൂ.എഫ് ഡയറക്ടര്‍ രഞ്ജന്‍ മാത്യു വര്‍ഗ്ഗീസ് എന്നിവര്‍ പ്രഭാഷണം നടത്തി. ഭാരതത്തിന്റെ ബഹിരാകാശ പദ്ധതികളും ഉപയോഗ സാധ്യതകളും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന അവതരണം, വീഡിയോ പ്രദര്‍ശനം എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമായി. ഇതിനോടനുബന്ധിച്ച് ക്വിസ് മല്‍സരം, പെയിന്റിംഗ് മല്‍സരം എന്നിവ സംഘടിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഹൈദരാബാദില്‍ നടക്കുന്ന ദേശീയതല മല്‍സരത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും.












