റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയായി. 2018 മുതല്‍ ഇത് നിലവില്‍ വരുമെന്നാണ് വിവരം. ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അലി അഷെയ്ക് ആണ് ഈ വിവരം അറിയിച്ചത്. ഈ മാസം തുടക്കത്തില്‍ തന്നെ റിമ ബിന്‍ ബന്ദര്‍ രാജകുമാരി സൗദി ഫെഡറേഷന്‍ ഓഫ് സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ മുഖ്യചുമതലയേറ്റിരുന്നു. ഇതോടെയാണ് കായിക രംഗത്തേക്കുള്ള വിനിതകളുടെ വരവിന് സൂചന.
സൗദിയില്‍ എല്ലാമേഖലകളിലും വനിതാ പ്രാതിനിധ്യം കുറവാണെന്നുള്ള വിമര്‍ശനം നേരത്തെ ശക്തമായിരുന്നു. വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുവാദം നല്കിക്കൊണ്ട് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് ഈ വിമര്‍ശനങ്ങളുടെ മുനയൊടിച്ചിരുന്നു, ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കായിക രംഗത്തും വനിതാ സാന്നിധ്യം ഉറപ്പാക്കാന്‍ സൗദി ഭരണകൂടം തീരുമാനിക്കുകയായിരുന്നു.












