കൊല്ലം: ഗൗരിനേഘയുടെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട ട്രിനിറ്റി ലൈസിയം സ്‌കൂള്‍ ഇന്ന് തുറക്കും. കളക്ടറുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ വൈകിട്ട് ചേര്‍ന്ന യോഗത്തിലാണ് സ്‌കൂള്‍ തുറക്കാന്‍ തീരുമാനമെടുത്തത്.
സംഭവത്തില്‍ അന്വേഷണം വേഗത്തിലാക്കാന്‍ പോലീസിനോട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. അദ്ധ്യാപകര്‍ക്ക് ബോധവല്‍ക്കരണം നല്‍കാനും കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനും യോഗത്തില്‍ തീരുമാനമായിരുന്നു.
സ്‌കൂള്‍ തുറക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടം ഇത് തടയുകയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ വൈകിട്ട് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. പോലീസ് സംരക്ഷണത്തിലാകും സ്‌കൂള്‍ തുറക്കുക.












