Wednesday, July 15, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കെ.എസ്.ആര്‍.ടി.സി വെറ്റ് ലീസ് കരാര്‍ പ്രകാരമുള്ള സ്‌കാനിയ സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ നിരത്തിലിറക്കി

by Punnyabhumi Desk
Nov 2, 2017, 11:51 am IST
in കേരളം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി വെറ്റ് ലീസ് കരാര്‍ അടിസ്ഥാനത്തില്‍ അന്തര്‍ സംസ്ഥാന ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി നിരത്തിലിറക്കുന്ന സ്‌കാനിയ സൂപ്പര്‍ ഡീലകസ് ബസ്സുകള്‍  ഓടിത്തുടങ്ങി.  തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി അഞ്ചു ബസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

പ്രീമിയം ക്‌ളാസ് ബസ്സുകള്‍ വാടക ഇനത്തില്‍ ലഭ്യമാക്കി ഓടിക്കുന്നതിനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണീ സംരംഭം. ബെംഗളൂരു, ചെന്നൈ, മംഗളുരു, മണിപ്പാല്‍, സേലം, മധുര എന്നീ റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ വാടക ബസുകള്‍ ഓടിക്കുക. അന്തര്‍ സംസ്ഥാന റൂട്ടുകളിലും ദീര്‍ഘദൂര സര്‍വീസുകളിലും ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ പിന്‍വലിച്ച് ഇവിടെ കോര്‍പ്പറേഷന്‍ വാടകയ്ക്ക് എടുത്ത ആഡംബര ബസുകളാകും ഇനി ഓടുക. ഇതിനായി സ്‌കാനിയ കമ്പനിയുമായാണ് കോര്‍പ്പറേഷന്‍ ധാരണയിലെത്തിയത്.

ബസും ഡ്രൈവറും സ്‌കാനിയ കമ്പനി നല്‍കുന്ന രീതിയിലുള്ള വെറ്റ് ലീസ് കരാറിന്റെ അടിസ്ഥാനത്തിലാണു പദ്ധതി. കണ്ടക്ടറും ഡീസലും കെ.എസ്.ആര്‍.ടി.സി വകയായിരിക്കും. ആദ്യഘട്ടത്തില്‍ 10 ബസുകള്‍ നിരത്തിലിറങ്ങി. രണ്ടാം ഘട്ടത്തില്‍ 15 ബസുകളും നിരത്തിലിറക്കും. അറ്റകുറ്റപ്പണികള്‍, ടോള്‍, പെര്‍മിറ്റ് തുടങ്ങിയവ സ്വകാര്യ ബസ് കമ്പനിയുടെ ചുമതലയിലായിരിക്കും. വാടക സംവിധാനം ലാഭകരമെന്നു കണ്ടാല്‍ മറ്റു ദീര്‍ഘദൂര റൂട്ടുകളിലേക്കും വ്യാപിപ്പിക്കും. പുതിയ ബോഡി കോഡ് വ്യവസ്ഥയുള്ള 46 സീറ്റുകളാകും ഒരു ബസ്സിലുള്ളത്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സര്‍വീസ് സംവിധാനവും ഉണ്ടായിരിക്കും. കിലോമീറ്ററിന് 23 രൂപ മുതല്‍ വിവിധ സ്ലാബുകളിലായാണ് വാടക നിശ്ചയിച്ചിരിക്കുന്നത്.

ഉച്ചക്ക് ശേഷം രണ്ടു മണി, 3:15, 5:00 ,7:30 സമയങ്ങളില്‍ ബാംഗ്‌ളൂരിലേക്കു സര്‍വീസുകള്‍ ഉണ്ടാകും. കൊല്ലൂര്‍ മൂകാംബികയിലേക്കു വൈകിട്ട് നാലു മണിക്കാണ് സര്‍വീസ് നടത്തുക. ബാംഗ്ലൂരിലേക്ക് അഞ്ചു മണിക്കും 7:30 മണിക്കും തിരിക്കുന്ന ബസുകള്‍ വ്യവസായ മേഖലയായ പീനിയ വരെ സര്‍വീസ് നടത്തും. ഉച്ചക്ക് രണ്ടു മണിക്ക് തിരുവനന്തപുരത്തു നിന്നുതിരിക്കുന്ന ബസ് രാവിലെ 4:40 നു ബാംഗ്ലൂരില്‍ എത്തിച്ചേരും. തുടര്‍ന്ന് ആറു മണിക്ക് ഇതേ ബസ് കോഴിക്കോടേക്ക് പുറപ്പെടും. ഉച്ചക്ക് ശേഷം രണ്ടുമണിക്ക് ആ ബസ് കോഴിക്കോട്ടു നിന്നു തിരിച്ചു രാത്രി 8:30 നു ബാംഗ്ലൂരില്‍ എത്തിച്ചേരും. കേരളത്തില്‍ നിന്നും ബാംഗ്ലൂരിലേക്ക് പഠനത്തിനും ജോലിക്കും എത്തുന്ന മലയാളികള്‍ക്ക് ഏറെ ആശ്വാസകരമാകും ഈ സര്‍വീസുകളെന്നു ഗതാഗത മന്ത്രി തോമസ് ചാണ്ടി പ്രത്യാശിച്ചു. ഇത്തരം കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ കൂടി നടത്തിയാല്‍ മാത്രമേ കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനാവു. കൂടുതല്‍ സര്‍വീസുകള്‍ക്ക് നടപടികള്‍ സ്വീകരിച്ചു വരുകയാണ്. ഇത് ലാഭകരമെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞാല്‍ മലയാളികള്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങളിലേയ്ക്ക് സര്‍വീസ് നടത്തുന്നതും പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ShareTweetSend

Related News

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

Discussion about this post

പുതിയ വാർത്തകൾ

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies