Monday, October 5, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം കുട്ടികളുടെ അവകാശം: മുഖ്യമന്ത്രി

by Punnyabhumi Desk
Nov 13, 2017, 06:17 pm IST
in കേരളം

തിരുവനന്തപുരം: നല്ല ഭക്ഷണത്തിനും നല്ല വസ്ത്രത്തിനും നല്ല വിദ്യാഭ്യാസത്തിനും അവകാശമുള്ളതുപോലെ സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തിനും കുട്ടികള്‍ക്ക് അവകാശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സൈബര്‍ ലോകത്ത് കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് വകുപ്പ് നടപ്പാക്കുന്ന കിഡ് ഗ്ലവ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സൈബര്‍ ലോകത്തിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയില്‍ പകച്ചു നില്‍ക്കുന്നവരാണ് സമൂഹത്തിലെ മുതിര്‍ന്നവരില്‍ ഭൂരിഭാഗവും. സൈബര്‍ വിഷയങ്ങളുടെ ബാലപാഠങ്ങള്‍ കുട്ടികളില്‍നിന്നാണ് പല രക്ഷകര്‍ത്താക്കളും പഠിക്കുന്നത്. ഈ ശിഷ്യത്വത്തിന് വലിയ വില നല്‍കേണ്ടി വരുന്ന അവസ്ഥകള്‍ പല രക്ഷകര്‍ത്താക്കള്‍ക്കും നേരിടേണ്ടി വരുന്നു. സൈബര്‍ ലോകത്ത് കുട്ടികള്‍ക്ക് ലഭിക്കുന്ന പൂര്‍ണ സ്വാതന്ത്ര്യം ദുരുപയോഗങ്ങളിലേക്ക് നീങ്ങുന്നത് രക്ഷകര്‍ത്താക്കള്‍ക്ക് മനസ്സിലാക്കാനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പല വിദ്യാലയങ്ങളിലും ചില കുട്ടികളെങ്കിലും ഗുരുതരമായ സൈബര്‍ കുറ്റ കൃത്യങ്ങള്‍ നടത്തുന്നതായി സര്‍ക്കാരിന്റെയും പോലീസിന്റെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ പഠിച്ചു വളര്‍ന്ന് രാജ്യത്തിന്റെ വിവിധങ്ങളായ തലങ്ങളില്‍ നേതൃത്വം നല്‍കേണ്ടവരാണ്. അതിനു തടസമുണ്ടാക്കുന്ന വിധത്തില്‍ സൈബര്‍ ദുരുപയോഗത്തിന് കുട്ടികള്‍ അടിമപ്പെടാതിരിക്കാനും ചതിക്കുഴികളില്‍നിന്ന് അവരെ രക്ഷിക്കാനും രക്ഷകര്‍ത്താക്കളും അധ്യാപകരും സൈബര്‍ലോകത്തെക്കുറിച്ച് അറിവുള്ളവരാവണം. രക്ഷകര്‍ത്താക്കളും അധ്യാപകരും ചേര്‍ന്ന് ഓരോ സ്‌കൂളിലും സൈബര്‍ കൗണ്‍സലിംഗ് സെന്ററുകള്‍ തുടങ്ങുന്നത് നല്ലതായിരിക്കുമെന്നും ആവശ്യമെങ്കില്‍ സൈബര്‍ വിദഗ്ധരുടെ സേവനം തേടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള പോലീസ് വകുപ്പിന് കീഴിലുള്ള സൈബര്‍ഡോമിന്റെ സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ രൂപപ്പെടുത്തിയ ഡ്രോണ്‍ മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ ചെയ്തു. സ്‌കൂളില്‍ തയ്യാറാക്കിയ ഡിജിറ്റല്‍ വില്ലേജിന്റെയും ഡിജിറ്റല്‍ ഫോറസ്റ്റിന്റെയും പ്രദര്‍ശനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് സൈബര്‍ ലോകത്തെ അപകടഘട്ടങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്ന ഇന്ദ്ര ജാല പരിപാടി അവതരിപ്പിച്ചു. കെ. മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies