ശബരിമല: തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് സന്നിധാനത്ത് ദേശീയ ആരോഗ്യ ദൗത്യം ഫണ്ടില്‍ നിന്നും തുക ചെലവഴിച്ച് നിര്‍മിച്ചിട്ടുള്ള ആശുപത്രി കെട്ടിടത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നാളെ (16ന്) രാവിലെ 10ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ഷൈലജ സന്നിധാനത്ത് നിര്‍വഹിക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ രാജുഎബ്രഹാം എംഎല്‍എ സ്വാഗതം ആശംസിക്കും .
ദേശീയ ആരോഗ്യ ദൗത്യം ഫണ്ടില്‍ നിന്നും 5.43 കോടി രൂപ ചെലവഴിച്ചാണ് മൂന്ന് നിലകളുള്ള പുതിയ കെട്ടിടം പൂര്‍ത്തിയാക്കിയിട്ടുള്ളത്.
Discussion about this post