കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ദുബായിക്ക് പോകാന്‍ അനുമതി തേടിയാണ് ദിലീപ് കോടതിയില്‍ എത്തിയിരിക്കുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന ഹോട്ടല്‍ ശ്യംഖലയുടെ ദുബായ് ശാഖ ഉദ്ഘാടനത്തിന് വേണ്ടിയാണ് ദിലീപ് ഇളവ് ചോദിക്കുന്നത്. ഒരാഴ്ച ദുബായില്‍ തങ്ങാന്‍ അനുവദിക്കണമെന്നാണ് അപേക്ഷയില്‍ സൂചിപ്പിക്കുന്നത്.
Discussion about this post