ഹൈദരാബാദ്: ത്രിദിന ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഹൈദരാബാദില്‍ എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേഷ്ടാവുമായ ഇവാന്‍ക ട്രംപിന് ഹൈദരാബാദിലെ ഫലാക്നുമ കൊട്ടാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അത്താഴ വിരുന്ന് ഒരുക്കും. ഗ്ലോബല്‍ എന്റര്‍പ്രെനര്‍ഷിപ്പ് സമ്മിറ്റിന്റെ ഭാഗമായി ഹൈദരാബാദില്‍ എത്തുന്ന ഇവാന്‍കയ്ക്ക് നവംബര്‍ 28നാണ് അത്താഴ വിരുന്ന് ഒരുക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭക്ഷണ മുറിയെന്ന വിശേഷണമാണ് ഫലക്നുമ കൊട്ടാരത്തിലെ നൈസാമിന്റെ ഭക്ഷണമുറിക്കുള്ളത്. പ്രസിദ്ധമായ ഹൈദരാബാദ് ബിരിയാണി ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധയിടങ്ങളിലെ വ്യത്യസ്ഥമായ ഭക്ഷണവിഭവങ്ങള്‍ ഇവിടെ നിന്ന് ലഭിക്കും.
രണ്ട് രീതിയിലുള്ള അത്തഴ വിരുന്നാണ് പാലസില്‍ തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട അതിഥികള്‍ക്ക് 101ആം മുറിയിലും മറ്റുള്ളവര്‍ക്ക് അതേ വിഭവങ്ങള്‍ തന്നെ പുറത്ത് നിന്നും ലഭിക്കും. 108 അടി നീളമുള്ള ഭക്ഷണമുറിയില്‍ 100 അതിഥികളെ ഉള്‍ക്കൊള്ളാം. അത്താഴവിരുന്ന് കൂടാതെ ഇന്ത്യന്‍ സംസ്‌കാരിക പൈതൃകം വ്യക്തമാക്കുന്ന കലാപരിപാടികളും കൊട്ടാരത്തില്‍ അരങ്ങേറും.
Discussion about this post