Friday, October 9, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അടുത്തവര്‍ഷം ടെലിവിഷന്‍ അവാര്‍ഡ് തുക വര്‍ധിപ്പിക്കും: മന്ത്രി എ.കെ. ബാലന്‍

by Punnyabhumi Desk
Nov 25, 2017, 06:02 pm IST
in കേരളം

*  2016ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: അടുത്തവര്‍ഷം മുതല്‍ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് തുക എല്ലാവിഭാഗങ്ങളിലും ആനുപാതികമായി വര്‍ധിപ്പിക്കുമെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. 2016ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ ടാഗോര്‍ തീയറ്ററില്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളും ദൃശ്യമാധ്യമങ്ങളുടെ സ്വാധീനത്തിലാണ്. വാര്‍ത്താവിനിമയ മേഖലയിലും കലാസ്വാദന രംഗത്തും ടെലിവിഷന്‍ വന്‍ കുതിച്ചുചാട്ടമാണ് നടത്തിയത്. സര്‍ഗാത്മക ദൃശ്യാവിഷ്‌കരണം വഴി ആസ്വാദകമനസുകളില്‍ സ്ഥായിയായ പരിവര്‍ത്തനം നടത്താനും സാംസ്‌കാരിക അഭിവൃദ്ധിയുണ്ടാക്കാനും ടെലിവിഷന്‍ ചാനലുകള്‍ക്ക് സാധിക്കും. വിദ്യാഭ്യാസരംഗത്ത് ടെലിവിഷന്‍ ചാനലുകള്‍ക്ക് വളരെയേറെ കാര്യങ്ങള്‍ ചെയ്യാനാകുമെങ്കിലും അത്തരം ഫലപ്രദമായ ഇടപെടലുകള്‍ കുറവാണ്. പാഠപുസ്തക രംഗത്തെ വിരസമായ വിവരങ്ങള്‍ ദൃശ്യരൂപത്തില്‍ അവതരിപ്പിച്ച് പഠനം കാര്യക്ഷമമാക്കാന്‍ സാധ്യതയേറെയാണ്.

മാധ്യമസ്വാതന്ത്ര്യം ഏറ്റവുമധികം നിലനില്‍ക്കുന്ന സംസ്ഥാനമെന്ന നിലയില്‍ സ്വയംവിമര്‍ശനത്തിന് മാധ്യമങ്ങള്‍ തയാറാകണം. ന്യൂസ് റൂമുകള്‍ ഏകപക്ഷീയമാകരുത്. വാര്‍ത്താ ആഭിമുഖ്യമുള്ളവരെ ടെലിവിഷനുമുന്നില്‍ തളച്ചിടാനുള്ള തന്ത്രങ്ങളും ചാനലുകള്‍ നടത്തുന്നുണ്ട്.  ചലച്ചിത്രമേഖലയിലും സാഹിത്യമേഖലയിലും നവജീവന്‍ പകരുന്ന സമീപനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കുള്ള സ്ഥിരം വേദി നിര്‍മാണം അടുത്ത ഏപ്രിലോടെ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. രചനാ, കഥേതര, കഥാ വിഭാഗം അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ടി.വി അവാര്‍ഡ് ബുക്ക് പ്രകാശനം ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറിന് നല്‍കി എം.എല്‍.എ നിര്‍വഹിച്ചു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ആമുഖഭാഷണം നടത്തി. ജൂറി അധ്യക്ഷന്‍മാരായ ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. ബി. ഇഖ്ബാല്‍, എ.കെ. സാജന്‍ എന്നിവര്‍ യഥാക്രമം രചനാ, കഥേതര, കഥാ വിഭാഗം ജൂറി റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ജൂറി അംഗം കഴക്കൂട്ടം പ്രേംകുമാര്‍ സംബന്ധിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു നന്ദിയും പറഞ്ഞു. അവാര്‍ഡ്‌വിതരണത്തിനുശേഷം ചെമ്പരത്തി ക്രിയേഷന്‍സ് അവതരിപ്പിച്ച ‘പാട്ടുകെട്ട്’ അരങ്ങേറി.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies