ശബരിമല: തീര്‍ത്ഥാടനകാലത്ത് ഡിജിറ്റല്‍ പേയ്‌മെന്റിനായി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ധനലക്ഷ്മി ബാങ്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ലഭിച്ച നടവരവില്‍ 14 ശതമാനത്തോളം ഡിജിറ്റല്‍ പേയ്‌മെന്റായിരുന്നു. ഈ വര്‍ഷം ഇതേവരെയുള്ള നടവരവില്‍ 12 ശതമാനം ഡിജിറ്റല്‍ പേയ്‌മെന്റാണ്. നോട്ടുനിരോധനത്തെ തുടര്‍ന്നുണ്ടായ കറന്‍സിഷാമം പരിഹരിക്കാനാണ് കഴിഞ്ഞവര്‍ഷം ഇത്തരം സജ്ജീകരണം ചെയ്തത്. നോട്ട് ക്ഷാമം കാര്യമായി ഇല്ലെങ്കിലും ഭക്തര്‍ കാര്‍ഡുപയോഗം വര്‍ധിപ്പിച്ചിരിക്കുമെന്ന കണക്കുകൂട്ടലില്‍ ഈവര്‍ഷവും ഡിജിറ്റല്‍ സൗകര്യം നിലനിര്‍ത്തിയിരിക്കുകയാണ്.
മൊത്തമുള്ള 18 അപ്പം അരവണ കൗണ്ടറില്‍ അഞ്ചിടത്ത് സൈ്വപ്പിങ് മെഷിന്‍ സ്ഥാപിച്ചിട്ടുണ്ട്. സന്നിധാനത്തെ മൂന്നുകൗണ്ടറുകളിലും മാളികപ്പുറത്തെ ഒരു കൗണ്ടറിലും അന്നദാനമണ്ഡപത്തിലെ ഒരു കൗണ്ടറിലുമാണ് സൈ്വപ്പിങ് മെഷിന്‍ ഉള്ളത്.
Discussion about this post