Friday, October 9, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കൊല്ലത്ത് 13 മത്സ്യത്തൊഴിലാളികളെക്കൂടി രക്ഷപ്പെടുത്തി

by Punnyabhumi Desk
Dec 4, 2017, 05:30 pm IST
in കേരളം

തിരുവനന്തപുരം: കടലില്‍ കുടുങ്ങിയ 13 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്നലെ കൊല്ലത്ത് എത്തിച്ചു. ഇതോടെ കൊല്ലം മേഖലയില്‍ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ എണ്ണം 105 ആയി. പുറംകടലില്‍ തിരച്ചില്‍ നടത്തിവന്ന നാവിക സേനയുടെ കപ്പലാണ് തിരയില്‍ അകപ്പെട്ട് പ്രവര്‍ത്തനരഹിതമായ ഗ്രേഷ്യ പ്ലീന എന്ന ബോട്ടിലെ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.

തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്തുനിന്ന് പോയ തൊഴിലാളികളാണ് ഈ ബോട്ടിലുണ്ടായിരുന്നത്. കപ്പലില്‍ കെട്ടിവലിച്ച് കൊല്ലം തീരമേഖലയിലേക്ക് കൊണ്ടുവന്ന ബോട്ട്മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന്  ശക്തികുളങ്ങര ഫിഷിംഗ് ഹാര്‍ബറില്‍ കൊണ്ടുവരികയായിരുന്നു. മറ്റൊരു ബോട്ടില്‍ കെട്ടിവലിച്ചാണ് ഗ്രേഷ്യാ പ്ലീന തീരത്ത് എത്തിച്ചത്.

എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, എം.എല്‍.എമാരായ എന്‍. വിജയന്‍പിള്ള, എം. നൗഷാദ്, മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍, ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ തുടങ്ങിയവരും വന്‍ ജനാവലിയും മത്സ്യത്തൊഴിലാളികളെ സ്വീകരിക്കാനെത്തിയിരുന്നു.

തമിഴ്‌നാട് മാര്‍ത്താണ്ഡം ജില്ലയില്‍ കൊല്ലംകോട് നീരോടി സ്വദേശികളായ ജെ. ആന്റണി(31), എം. വിജിന്‍(23), അന്തോണിയാര്‍ പിച്ചെ(35), സുസെ പാക്യം(52), ഡി. സാജന്‍(22), വിനീഷ്(21), ജോണ്‍പോള്‍(31), ഫ്രാന്‍സീസ്(65), സെല്‍വദാസ്(24), ആന്റണി സേവ്യര്‍(24), ജെറിബോയി(40), കൊല്ലംകോട് പൊഴിയൂര്‍ സ്വദേശി സേവ്യര്‍(52), മാര്‍ത്താണ്ഡം തുറ സ്വദേശി സുനില്‍കുമാര്‍(21) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ച് അത്യാഹിത വിഭാഗത്തില്‍ അടിയന്തിര ചികിത്സ ലഭ്യമാക്കിയശേഷം പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. വൈകുന്നേരം വരെ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന ഇവര്‍ അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്ന് വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ് ചെയ്തു.

പ്രകൃതിക്ഷോഭത്തില്‍ പെട്ടു മരിച്ച മത്സ്യത്തൊഴിലാളികളുടേതെന്നു സംശയിക്കുന്ന മൂന്നു മൃതദേഹങ്ങള്‍ ഇന്നലെ കൊല്ലത്ത് എത്തിച്ചു. മൂവരെയും തിരിച്ചറിഞ്ഞിട്ടില്ല. നാവികസേന തിരച്ചിലിനിടെ കടലില്‍ കണ്ടെത്തിയ മൃതദേഹമാണ് ആദ്യം ഹെലികോപ്റ്ററില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് ആശ്രാമം മൈതാനത്ത് കൊണ്ടുവന്നത്. ജോനകപ്പുറത്തുനിന്നും കടലില്‍ തിരച്ചിലിനായി പോയ മത്സ്യത്തൊഴിലാളികളാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവ വൈകുന്നേരത്തോടെ തീരത്ത് എത്തിച്ചു. മൂന്ന് മൃതദേഹങ്ങളും ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies