മലപ്പുറം: പി.വി.അന്‍വര്‍ എംഎല്‍എയുടെ അനധികൃത തടയണ നിര്‍മാണത്തിനെതിരെ നടപടി. നിയമം ലംഘിച്ച് ചീങ്കണ്ണിപ്പാലയില്‍ നിര്‍മിച്ച തടയണ പൊളിക്കണമെന്ന് നിര്‍ദേശം. ദുരന്തനിവാരണ സമിതിയാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
രണ്ടാഴ്ചയ്ക്കകം തടയണ പൊളിക്കണമെന്നാണ് ഉത്തരവ്. ചെറുകിട ജലസേചന വകുപ്പിനാണ് തടയണ പൊളിക്കാനുള്ള ചുമതല.
സ്ഥലം ഉടമസ്ഥന്‍ ഇതിനുള്ള ചെലവ് വഹിക്കണമെന്നും നിര്‍ദേശമുണ്ട്. തടയണ സ്ഥമുടമസ്ഥന്‍ പൊളിച്ചു മാറ്റാത്ത പക്ഷം ജില്ലാ ഭരണകൂടം ഇടപെടുമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു.
Discussion about this post