തിരുവനന്തപുരം: ക്ഷേത്രങ്ങളിലും വീടുകളിലുമെല്ലാം ഇന്നു മുതല്‍ ഒരു മാസം രാമായണ പാരായണം നടക്കും. ദക്ഷിണായനത്തിന്റെ തുടക്കമാണ് കര്‍ക്കടകം. ഇതു വിഘ്‌നങ്ങളുടെയും ദുരിതങ്ങളുടെയും കാലമെന്നു സങ്കല്‍പം. കഷ്‌ടകാണ്ഡത്തിന്റെ കര്‍ക്കടക സന്ധ്യകള്‍ക്കു വെളിച്ചമേകിയാണ് രാമായണ മാസം തുടങ്ങുന്നത്. ഒരു മാസം കൊണ്ട് വായിച്ചു തീര്‍ക്കേണ്ടത് രാമായണത്തിലെ 24,000 ശ്ലോകങ്ങളാണ്. ഓരോ ശ്ലോകത്തിലും രാമന്റെ നാനാര്‍ഥങ്ങള്‍. രാമായണമാസത്തില്‍ ബാലകാണ്ഡം മുതല്‍ ശ്രീരാമപട്ടാഭിഷേകം വരെ ഒരാവര്‍ത്തിയെങ്കിലും വായിച്ചുതീര്‍ക്കണമെന്നാണു പറയുക. കുറഞ്ഞത് സുന്ദരകാണ്ഡമെങ്കിലും. നരനില്‍ നിന്നും നരോത്തമനിലേക്കുയര്‍ന്ന ഇതിഹാസ നായകന്റെ കഥ പാടി കര്‍ക്കടകം പടി കടക്കുമ്പോള്‍ മനസ് ശുദ്ധമാകുന്നു. പൊന്നിന്‍ ചിങ്ങം വരെ നീളുന്ന രാമായണപാരായണത്തിന്റെ ഒഴുക്കില്‍ പരിസരമൊക്കെ ഭക്‌തിമുഗ്‌ധമാവും.
Discussion about this post