ശ്രീനഗര്‍: ശ്രീനഗറിലെ ലാല്‍ചൗക്കിനടുത്തുള്ള മുസ്‌ലീം പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മതനേതാവ് കൊല്ലപ്പെട്ടു. ജമാ അത്ത്-ഇ-അഹ്‌ലിഹാദിസിന്റെ നേതാവ് മൗലവി ഷൗക്കത്ത് അഹമ്മദ് ഷായാണ് മരിച്ചത്.
ഇദ്ദേഹം പള്ളിയിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ഉഗ്രസ്‌ഫോടനമുണ്ടായത്. ഷായെ ശ്രീനഗറിലുള്ള എസ്.എം.എച്ച്.എസ് ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.
Discussion about this post