അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സെക്രട്ടേറിയറ്റ് മൈതാനത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഓംപ്രകാശ് കോഹ്ലി സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയില്‍ ഇരുപത് അംഗങ്ങളാണുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ബിജെപി നേതാവ് എല്‍കെ അഡ്വാനി, ബി.ജെപി മുന്‍നിര നേതാക്കള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.












