കോട്ടയം: സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്രം തടസം നിന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. നിരവധി കേന്ദ്രപദ്ധതികള്‍ സംസ്ഥാനത്തിനായി അനുവദിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
കോട്ടയത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കേരളത്തിനായി കേന്ദ്രം അനുവദിച്ച പല പദ്ധതികളും ഫലപ്രദമായി ഉപയോഗിച്ചില്ല. തൊഴിലുറപ്പ് പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നതില്‍ വി.എസ് അച്യുതാനന്ദന്‍ നേതൃത്വം നല്‍കിയ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം യു.പി.എ സര്‍ക്കാരിന് കേരളത്തില്‍ പല പദ്ധതികളും നടപ്പിലാക്കാനായി. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ കേന്ദ്രസര്‍ക്കാരിന്റെ വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post