തിരുവനന്തപുരം: ബി.ജെ.പി. നേമം, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളായ ഒ. രാജഗോപാലിനും പി.കെ. കൃഷ്ണദാസിനും ഹിന്ദു നാടാര്‍ സമാജം പിന്തുണ നല്‍കും. അരുവിക്കര നാരായണന്‍നാടാര്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥികളുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ സി.കെ. വിജയനെ നേമം നിയോജകമണ്ഡലത്തിലും കാഞ്ഞിരംകുളം ലാസറിനെ കാട്ടാക്കടയിലും കണ്‍വീനര്‍മാരായി നിയമിച്ചു.












