മൂന്നാര്‍: മുന്നില്‍ ചാടി വീണ കടുവയെ വെട്ടിക്കൊന്ന യുവതി താരമായി. ഇന്നലെ വൈകിട്ട് മാട്ടുപ്പെട്ടിയിലാണ് സംഭവം.കടുവയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട തൊഴിലാളി മുത്തുകരി (24) ഇപ്പോള്‍ സുഖം പ്രാപിച്ചു വരുകയാണ്. എന്നാല്‍ പരിക്കേറ്റ കടുവ ഇന്ന് പുലര്‍ച്ചെ ചത്തു. ഇന്നലെ വൈകിട്ട് ആറോടെയാണ് മാട്ടുപ്പെട്ടി എസ്‌റ്റേറ്റിലെ കുട്ടിയാര്‍ ഡിവിഷനില്‍ ഗണേഷിന്റെ ഭാര്യ മുത്തുകരിയെ കടുവ ആക്രമിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഒളിഞ്ഞിരുന്ന കടുവ ആക്രമിച്ചു. ചാടിവീണ് മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു,മുഖത്ത് അടിച്ചു. കൈയിലുണ്ടായിരുന്ന കത്തിക്കൊണ്ട് യുവതി കടുവയെ വെട്ടി. തുടര്‍ന്ന് കൈയില്‍ കടിച്ച് 20 മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനിടെ മറ്റ് തൊഴിലാളികള്‍ എത്തി കടുവയെ നേരിട്ടു. കല്ലും കമ്പും ഉപയോഗിച്ചുള്ള തൊഴിലാളികളുടെ അക്രമത്തില്‍ കടുവ പിടിവിട്ടുമാറി. പരിക്കേറ്റ യുവതിയെ ടാറ്റാടീ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കടുവയുടെ പോസ്‌റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കാനായി ഉയര്‍ന്ന ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തിയിട്ടുണ്ട്. തലക്കേറ്റ വെട്ടാണ് കടുവയുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രായം ചെന്ന കടുവയാണ് ഇതെന്നാണ് നിഗമനം. വനത്തിനുള്ളില്‍ മൃഗങ്ങളെ ഓടിച്ചിട്ട് പിടികൂടാന്‍ കഴിയാത്ത ഇത്തരം കടുവകള്‍ പതിയിരുന്ന് മനുഷ്യനെ അക്രമിക്കുന്ന സ്വാഭാവം കാട്ടാറുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
പോസ്‌റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി കടുവയുടെ ശരീരം കത്തിച്ച് കളയും. ഇത്‌് സംസ്‌ഥാനത്തിന്റെ പുറത്തുള്ള ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിലാണ് നടത്തുക.
Discussion about this post