ന്യൂഡല്‍ഹി: ഇനി മുതല്‍ സിനിമാ തീയേറ്റര്‍ ഉടമകളുടെ ഇഷ്‌ടാനുസരണം ദേശീയഗാനം കേള്‍പ്പിക്കുകയോ കേള്‍പ്പിക്കാതിരിക്കുകയോ ചെയ്യാം. തീയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ 2016 നവംബറിലെ ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഈ വിഷയത്തില്‍ പുതിയ ചട്ടങ്ങള്‍ നിര്‍മിക്കാന്‍ രൂപീകരിച്ച മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നും കോടതി പറഞ്ഞു. ദേശീയഗാനവുമായി ബന്ധപ്പട്ട മറ്റു ഹര്‍ജികളും കോടതി തീര്‍പ്പാക്കി. തീയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
Discussion about this post