കൊച്ചി: ടിപി ചന്ദ്രശേഖരന് വധകേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.വധത്തിലെ ഗൂഢാലോചനയെപ്പറ്റി സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക.
എടച്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കും.












