Wednesday, November 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കണ്ണൂര്‍ വിമാനത്താവളം: വിമാനക്കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തി

by Punnyabhumi Desk
Jan 24, 2018, 05:09 pm IST
in കേരളം

തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ വിശദീകരിക്കാനും പുതിയതായി ആരംഭിക്കുന്ന ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളെപ്പറ്റി ധാരണയുണ്ടാക്കാനും വിമാനക്കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

മലബാര്‍ മേഖലയിലെയും കണ്ണൂരിലെയും ടൂറിസം സാധ്യതകളും വിമാനത്താവള പദ്ധതിയുടെ പുരോഗതിയും കണ്ണൂര്‍ വിമാനത്താവള എം.ഡി പി. ബാലകിരണ്‍ വിശദീകരിച്ചു. അടുത്തമാസം മുതല്‍ വിമാനത്താവളത്തില്‍ കമേര്‍ഷ്യല്‍/ഓഫീസ് സ്‌പേസ് അലോട്ട്‌മെന്റ് ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

റണ്‍വേ 4000 കിലോമീറ്റര്‍ ആയി ദീര്‍ഘിപ്പിക്കുമ്പോള്‍ കണ്ണൂര്‍ രാജ്യത്തിലെ ഏറ്റവും നീളം കൂടിയ നാലാമത്തെ വിമാനത്താവളമാകും.

10,33,000 സ്‌ക്വയര്‍ ഫീറ്റ് ടെര്‍മിനലില്‍ ഇന്റീരിയര്‍ ഡെക്കറേഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. 48 ചെക്ക് ഇന്‍ കൗണ്ടറുകള്‍, 16 വീതം എമിഗ്രേഷന്‍, ഇമിഗ്രേഷന്‍, കസ്റ്റംസ് കൗണ്ടറുകള്‍, മൂന്ന് കണ്‍വേയര്‍ ബെല്‍റ്റുകള്‍, 12 എസ്‌കലേറ്ററുകള്‍, 15 എലിവേറ്ററുകള്‍ എന്നിവ ഇവിടെയുണ്ടാകും. 750 മീറ്റര്‍ ഫ്‌ളൈ ഓവര്‍ പൂര്‍ത്തിയായിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിപ്രകാരം ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാന്‍ ധാരണാപത്രം ഒപ്പിട്ടതായും മാനേജിംഗ് ഡയറക്ടര്‍ വിമാനക്കമ്പനി പ്രതിനിധികളെ അറിയിച്ചു.

ഇന്‍ഡിഗോ, ഗോ എയര്‍, ജെറ്റ് എയര്‍വേസ്, സ്‌പൈസ് ജെറ്റ് പ്രതിനിധികള്‍ നിലവില്‍ അവര്‍ സര്‍വീസ് നടത്തുന്ന മേഖലകളില്‍നിന്ന് കണ്ണൂരിലേക്ക് സര്‍വീസ് നടത്താനും, തുടര്‍ന്ന് കണ്ണൂരില്‍ നിന്നും തിരിച്ചും അന്താരാഷ്ട്ര സര്‍വീസുകളും പരിഗണിക്കാമെന്ന് അറിയിച്ചു.

അന്താരാഷ്ട്ര ഓപ്പറേറ്റര്‍മാരായ എയര്‍ ഇന്ത്യ, എമിറേറ്റ്‌സ്, എതിഹാദ്, ഖത്തര്‍ എയര്‍വേസ്, ഗള്‍ഫ് എയര്‍, എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഒമാന്‍ എയര്‍, എയര്‍ അറേബ്യ എന്നിവര്‍ കണ്ണൂരില്‍ നിന്നും തിരിച്ചും സര്‍വീസിനുള്ള താല്‍പര്യം അറിയിച്ചു.

കമല്‍ കികാനി (ഗോ എയര്‍), രജത് കുമാര്‍ (ഇന്‍ഡിഗോ), നെവില്‍ മേത്ത (ജെറ്റ് എയര്‍വേസ്), ജഗ്‌തേഷ് സൈനി (എയര്‍ ഏഷ്യ), സഞ്ജയ് എ.എസ് (ഗള്‍ഫ് എയര്‍), നിധി മെഹ്‌റ (ഖത്തര്‍ എയര്‍വേസ്), മോന്‍സി ജോണ്‍ (സ്‌പൈസ് ജെറ്റ്), എസ്.ബി.എസ് ജേക്കബ് (എയര്‍ ഇന്ത്യ), ബാലു എബ്രഹാം (ഒമാന്‍ എയര്‍), ശ്രീജിത്ത് വാര്യര്‍ (എത്തിഹാദ് എയര്‍വേസ്), അനില്‍ വിജയന്‍ (എയര്‍ അറേബ്യ) എന്നിവര്‍ പങ്കെടുത്തു.

കണ്ണൂര്‍ വിമാനത്താവളത്തെ പ്രതിനിധീകരിച്ച് ചീഫ് പ്രോജക്ട് എഞ്ചിനീയര്‍ കെ.എസ്.ഷിബുകുമാര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എസ്. ജയകൃഷ്ണന്‍, അസിസ്റ്റന്റ് മാനേജര്‍ അഭിലാഷ് വലിയല്‍ തുടങ്ങിയര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളം

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

പുതിയ വാർത്തകൾ

ഗീതാനന്ദ സരസ്വതി നിര്യാതയായി

ശങ്കരന്‍കുട്ടി നായര്‍ നിര്യാതനായി

സുധാന അമ്മ നിര്യാതയായി

വെള്ളനാട് വാമദേവന്‍ നായര്‍ നിര്യാതനായി

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 20-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies