തിരുവന്തപുരം: മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെ ഫോണ്‍കെണി കേസില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസട്രേട്ട് (സി.ജെ.എം) കോടതി കുറ്റവിമുക്തനാക്കി. ആരോപണമുന്നയിച്ച ചാനല്‍ പ്രവര്‍ത്തക ശശീന്ദ്രനെതിരെ തനിക്കു പരാതിയില്ലെന്ന് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
ഫോണില്‍ തന്നോട് അശ്ലീലം സംസാരിച്ചത് ശശീന്ദ്രനാണെന്ന് ഉറപ്പില്ലെന്നും ഔദ്യോഗിക വസതിയില്‍വെച്ച് മോശമായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി കഴിഞ്ഞദിവസം മൊഴി നല്‍കിയിരുന്നു.












